headerlogo
local

ദേശീയപാതയിലെ ദുരിതം, വഗാഡിനെ കരിമ്പട്ടികയിൽ ചേർക്കുക; ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ വടകര ആർ.ടി.ഒ. രാജേഷ് ഉദ്ഘാടനം ചെയ്തു

 ദേശീയപാതയിലെ ദുരിതം, വഗാഡിനെ കരിമ്പട്ടികയിൽ ചേർക്കുക; ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
avatar image

NDR News

23 Aug 2025 12:58 PM

കൊയിലാണ്ടി: ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ പ്രസിഡന്റ് അബ്ദുള്ള ഈസ്റ്റ് വെസ്റ്റിന്റെ അധ്യക്ഷതയിൽ വടകര ആർ.ടി.ഒ. രാജേഷ് ഉദ്ഘാടനം ചെയ്തു. ടി.കെ. ദാസൻ സ്വാഗത പ്രഭാഷണം നടത്തി. ട്രഷറർ സത്യൻ എ.വി. വാർഷിക കണക്ക് അവതരിപ്പിച്ചു. ടി.കെ. ബീരാൻകോയ, കെ.ടി. വാസുദേവൻ, മനോജ് കെ.കെ., രഘുനാഥ് അരമന, പരക്കണ്ടി സുനിൽകുമാർ, സുരേഷ് മുചുകുന്ന്, ശിവൻ മഠത്തിൽ, സുനിൽ ശ്രീരാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

      ദേശീയപാത അഴിയൂർ വെങ്ങളം റീച്ച് പ്രവൃത്തി ഉപകരാറിലൂടെ ഏറ്റെടുത്ത് നടത്തുന്ന വഗാഡ് ഇൻഫ്ര പ്രോജക്ട് പ്രൈവറ്റ് കമ്പനിയെ കരിമ്പട്ടികയിൽ ചേർത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കൺവെൻഷൻ സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുരേഷ് മുചുകുന്ന് പ്രമേയം അവതരിപ്പിച്ചു. സർവീസ് റോഡ് ഭൂരിഭാഗവും ഗതാഗത യോഗ്യമല്ല. പലയിടങ്ങളിലും വീതി അഞ്ചു മീറ്ററിൽ കുറവായതിനാൽ വലിയ വാഹനങ്ങൾ കുടുങ്ങിക്കിടക്കുക പതിവാണ്. അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം റോഡിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. മഴക്കാലം വെള്ളം കെട്ടിക്കിടന്ന് റോഡ് തകർന്നു. നിർമ്മാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങി ഗുരുതര വീഴ്ച വരുത്തുന്നു. 

      താലൂക്ക് കമ്മിറ്റിയുടെ പ്രസിഡൻ്റായി സുനിൽകുമാർ പരകണ്ടിയേയും സെക്രട്ടറിയായി സുനിൽ ശ്രീരാം, ജോയന്റ് സെക്രട്ടറിയായി സുരേഷ് മുചുകുന്ന്, വൈസ് പ്രസിഡന്റ് ശിവദാസൻ മഠത്തിൽ, ട്രഷറർ സത്യൻ എ.വി. എന്നിവരെ തിരഞ്ഞെടുത്തു.

NDR News
23 Aug 2025 12:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents