സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ദാമോദരൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു.

നടുവണ്ണൂർ: മിൻഹാജുൽ ജന്നഃ ദർസ് ശൈഖുനാ പാറന്നൂർ ഉസ്താദ് 12ാം ഉറൂസ് മുബാറകിനോട് അനുബന്ധിച്ച് കെഎംസിറ്റി മെഡിക്കൽ കോളേജ് ഹോസ്പിറ്റലുമായി സഹകരിച്ച് നടുവണ്ണൂർ നൂറുൽ ഹുദാ മദ്റസയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജനറൽ മെഡിസിൻ, ശിശു രോഗം, ഇ.എൻ.ടി, നേത്ര രോഗം, ഗൈനക്കോളജി, ഫിസിക്കൽ & റീഹാബിലിറ്റേഷൻ വിഭാഗങ്ങളിൽ പരിശോധനകൾ നടന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ദാമോദരൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു. സി.പി ഇമ്പിച്ചി മൊയ്തി ഹാജി അധ്യക്ഷനായി. ഡോ: ആസിഫ് (KMCT), അസ്ഹർ ബാഖവി പന്നൂർ, കെ. രാജീവൻ, അഷ്‌റഫ് പുതിയപ്പുറം, എം.കെ പരീദ് മാസ്റ്റർ, ഇ.കെ സഹീർ, പി. കാദർ ഹാജി, ഇ.കെ.എം കോയ സംസാരിച്ചു. പി.കെ ഇബ്രാഹിം സ്വാഗതവും എം. മുഹമ്മദലി നന്ദിയും പറഞ്ഞു.