നൊച്ചാട് ഫീനിക്സ് സ്വയം സഹായ സംഘം വിജയികളെ അനുമോദിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.കെ. കുഞ്ഞിമുഹമ്മദ് ഉപഹാര സമർപ്പണം നടത്തി

പേരാമ്പ്ര: ഫീനിക്സ് സ്വയം സഹായ സംഘം നൊച്ചാട് ഇരുപതാം വാർഷികത്തിൻ്റെ ഭാഗമായി നിരവധി മത്സരങ്ങളിൽ വിജയിച്ചവർക്ക് ഉപഹാരം നൽകി അനുമോദിച്ചു. പേരാമ്പ്ര ഡോക്ടർ ജെ.പിസ് അക്കാഡമി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പേരാമ്പ്രയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.കെ. കുഞ്ഞിമുഹമ്മദ് ഉപഹാര സമർപ്പണം നടത്തി.
പി.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം, പി.കെ. ശ്രീധരൻ, രാഗി മോഹൻ കൂത്താളി, പ്രകാശൻ പേരടി, ശോഭ കെ., സജിത ഇ.ടി. എന്നിവർ സംസാരിച്ചു.