കിഴുക്കോട് കടവ് ജംഗ്ഷനിൽ ട്രെയിലർ ലോറി കുടുങ്ങി;നടുവണ്ണൂർ കൊയിലാണ്ടി റൂട്ടിൽ ഗതാഗതം മുടങ്ങി
മുണ്ടോത്ത് റോഡിൽ നിന്നും നടുവണ്ണൂർ റോഡിലേക്ക് വളച്ചെടക്കുന്നതിനിടയിലാണ് സംഭവം.

നടുവണ്ണൂർ: നടുവണ്ണൂർ കേരഫെഡിലേക്ക് അസംസ്കൃത വസ്തുക്കളുമായി എത്തിയ കൂറ്റൻ ട്രെയിലർ ലോറി കിഴക്കോട്ട് കടവ് മുണ്ടോത്ത് റോഡ് ജംഗ്ഷനിൽ കുടുങ്ങിയതിനെ തുടർന്ന് നടുവണ്ണൂർ നിന്ന് വെങ്ങലത്ത് കണ്ടി കടവ് വഴി കൊയിലാണ്ടി യിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെ യാണ് മുണ്ടോത്ത് നിന്ന് കക്കഞ്ചേരി വഴി മന്ദങ്കാവിലേക്ക് പോവുകയായിരുന്ന ലോറി കിഴക്കോട്ട് കടവിൽ കുടുങ്ങിയത്. മുണ്ടോത്ത് റോഡിൽ നിന്നും നെടുവണ്ണൂർ കൊയിലാണ്ടി റോഡിലേക്ക് ലോറി വളച്ചെടക്കുന്നതിനിടയിൽ വളയാതെ നടു റോഡിൽ കുറുകെ നിന്നു പോവുകയായിരുന്നു.
ഏതാണ്ട് 40 ഓളം ടൺ ഭാരം കയറ്റിയ ലോറി മനുഷ്യധ്വാനം കൊണ്ട് മാറ്റാൻ പറ്റാത്ത അവസ്ഥയിൽ ക്രെയിൻ കൊണ്ടുവരാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. ഓർക്കാപ്പുറത്ത് ഉണ്ടായ ഗതാഗത സ്തംഭനത്തിൽ യാത്രക്കാർ കുടുങ്ങി. ഇരുഭാഗത്തുനിന്നും വന്ന വാഹനങ്ങൾ നിർത്തിയിട്ടിരിക്കുക യാണ്. പോലീസോ ഉന്നത അധികാരികളോ സ്ഥലത്ത് എത്തിയിട്ടില്ല.