സ്വകാര്യവത്ക്കരണം മുഖ്യ അജണ്ട : സത്യൻ കടിയങ്ങാട്
യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

അരിക്കുളം:സമസ്ത മേഖലയും സ്വകാര്യവത്ക്കരിക്കുക എന്ന അജണ്ടയുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇത് എതിർത്ത് തോൽപ്പിക്കേണ്ടതാണെന്നും കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു.നിലവിലുള്ള ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അരിക്കുളത്ത് നിന്നും മുത്താമ്പിയിലേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെ തിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുളള ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സബ്ബ് ഓഫീസാക്കി ഉയർത്തി അരിക്കുളത്തു തന്നെ നിലനിർത്തണമെന്ന് യുഡിഫ് ആവശ്യപ്പെട്ടു. മേഖലാ പ്രസിഡണ്ട് കെ.എം. മുഹമ്മദ് അധ്യക്ഷ്യം വഹിച്ചു. മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി ടി.കെ.എ. ലത്തീഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറിയും യു.ഡി.എഫ് പഞ്ചായത്ത് കൺവീനറുമായ വി.വി.എം. ബഷീർ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ രാമചന്ദ്രൻ നീലാംബരി, ഒ.കെ. ചന്ദ്രൻ, കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശശി ഊട്ടേരി , ടി.എം. പ്രതാപചന്ദ്രൻ, പി. കുട്ടിക്കൃഷ്ണൻ നായർ, എസ്. മുരളീധരൻ, യൂസഫ് കുറ്റിക്കണ്ടി, നാസർ ചാലിൽ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തിൽ എന്നിവർ സംസാരിച്ചു. എം.എ. മുഹമ്മദ് കാസിം, എം. കുഞ്ഞായൻ കുട്ടി, പി.എം. രാധ ടീച്ചർ, ടി.ടി. ശങ്കരൻനായർ എന്നിവർ നേതൃത്വം നൽകി.