അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം സർക്കാറിന്റെ പ്രഥമ ഉത്തരവാദിത്വം :വിഡി സതീശൻ
അഞ്ചു സ്നേഹ വീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങ് പേരാമ്പ്രയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേരാമ്പ്ര:സമൂഹത്തത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനാവണം സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ഇത്തരം മേഖലയിൽ സർക്കാറുകൾ പരാചയപെടുന്നിട ത്താണ് സാമൂഹ്യ സംഘനകളുടെ പ്രാധാന്യം വർധിക്കുന്നത്.
ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര നിർധനാരായ കുടുംബങ്ങൾക്ക് നിർമിച്ചു നൽകിയ അഞ്ചു സ്നേഹ വീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങ് പേരാമ്പ്രയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ രംഗത്തും അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനും കൂടുതൽ ഫണ്ട് വിനിയോഗി ക്കണം ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ജനകീയ കൂട്ടായ്മയിലൂടെ ജീവകാരുണ്യ രംഗത്തു നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന് മാതൃകയാണെന്നും ഈ മാതൃക കേരളത്തിൽ ഉടനീളം നടപ്പിലാക്കു മെന്നും വിഡിസതീശൻ പറഞ്ഞു.
ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു.ഷാഫി പറമ്പിൽ എംപി മുഖ്യാതിഥി ആയിരുന്നു.ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പിഎം നിയാസ്, കെഎം അഭിജിത്ത് ,വിദ്യാ ബാലകൃഷ്ണൻ ,കെ ബാലനാരായണൻ ,കെ രാമചന്ദ്രൻ, രാജൻ മരുതേരി,ഇ. അശോകൻ, രാജേഷ് കീഴരിയൂർ, പികെ രാഗേഷ്, രാജീവ് തോമസ്, കെ മധു കൃഷ്ണൻ,കെപി രാമചന്ദ്രൻ, മനോജ് എടാണി, ജിതേഷ് മുതുകാട് ,ജാസ്മിന മജീദ്,വി ടി സൂരജ് ,സായൂജ് അമ്പലക്കണ്ടി, ബാബു കൈലാസ്, ബി എം മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകരെയും നിർമാണ കമ്മിറ്റി ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു .ഹസ്ത ജനറൽ സെക്രട്ടറി ഒഎം രാജൻ സ്വാഗതവും ഇ എം പദ്മിനി നന്ദിയും പറഞ്ഞു.