അത്തോളിയിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉത്സവം നടത്തി
വിളവെടുപ്പു ഉത്സവം പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു

അത്തോളി: ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പദ്ധതിയിൽ അത്തോളി എട്ടാം വാർഡ് ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ വനിത വിംഗ് കൃഷി ചെയ്‌ത ചെണ്ടുമല്ലി കൃഷി വിളവെടുപ്പു ഉത്സവം പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പർ ശാന്തി മാവീട്ടിൽ അധ്യക്ഷയായി. കൃഷി ഓഫീസർ ജേക്കബ് ഷോൺ മുഖ്യാതിഥിയായി.
ആദ്യവിൽപന ബിന്ദു രാജനിൽ നിന്നും ആർ. എം കുമാരൻ സ്വീകരിച്ചു.പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, എ.എം സരിത,അസോസിയേഷൻ പ്രസിഡന്റ് ദേവരാജൻ, സെക്രട്ടറി സിദ്ധാർത്ഥൻ, കെ.കെ റസാഖ്,മഷൂദ റസാഖ്,ബീന കൊല്ലക്കണ്ടി, മുനീറ കാരാട്ട് എന്നിവർ സംസാരിച്ചു.