നൊച്ചാട് എടക്കോട്ട് - എരഞ്ഞോളി താഴ റോഡ് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എൻ ശാരദ ഉദ്ഘാടനം ചെയ്തു

വെള്ളിയൂർ: നൊച്ചാട് ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ എടക്കോട്ട് - എരഞ്ഞോളി താഴ റോഡ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 5 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എൻ ശാരദ റോഡ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ഒരു പ്രദേശത്തെ നൂറുകണക്കിനാളുകൾക്ക് പ്രയോജനം ഉണ്ടാവുന്ന റോഡാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് മെമ്പർ ഷിജി കൊട്ടാരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. എടവന സുരേന്ദ്രൻ സംസാരിച്ചു.