കെ പാച്ചറുടെ നിര്യാണത്തിൽ മേപ്പയൂരിൽ സർവ്വകക്ഷി അനുശോചനം
ടൗണിൽ അനുശോചന പദയാത്ര നടത്തി.

മേപ്പയൂർ : മേപ്പയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും ജനതാദൾ ജില്ലാ കമ്മിറ്റി അംഗവുമായ കെ പാച്ചറുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ടൗണിൽ അനുശോചന പദയാത്ര നടന്നു.
തുടർന്ന് നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശോഭ അധ്യക്ഷത വഹിച്ചു. നിഷാദ് പൊന്നംകണ്ടി, പി പി രാധാകൃഷ്ണൻ,സി എച്ച് ഇബ്രാഹിംകുട്ടി,ഇ. അശോകൻ, കെ എം എ അസീസ്, ബാബു കൊളക്കണ്ടി, മേലാട്ട് നാരായണൻ, രതീഷ് അമൃത പുരി, ഭാസ്കരൻ കൊഴുക്കല്ലൂർ, ലോഹ്യ.കെ, എൻ.എം. ദാമോദരൻ, കെ.പി. രാമചന്ദ്രൻ, സുനിൽ ഓടയിൽ എന്നിവർ സംസാരിച്ചു