മുഹമ്മദ്റാഫി എൻവി യുടെ ആദ്യ ചെറുകഥാസമാഹാരമായ 'പ്രാവുകളുടെ ഭൂപടം' പുസ്തക ചർച്ച സംഘടിപ്പിച്ചു
കോഴിക്കോട് ആർട് ഗാലറി സൗഹൃദ കൂട്ടായ്മയാണ് ചർച്ച സംഘടിപ്പിച്ചത്.

നടുവണ്ണൂർ: മുഹമ്മദ്റാഫി എൻവി യുടെ ആദ്യ ചെറുകഥാസമാഹാരമായ പ്രാവുകളുടെഭൂപടത്തെ കുറിച്ച് ചർച്ച സംഘടിപ്പിച്ചു. കെ.ഇ.എൻ , വി.ആർ സുധീഷ് , സുനിൽ അശോകപുരം, ഷിജിൽ എന്നിവർ പങ്കെടുത്തു. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. നടുവണ്ണൂർ ദേശത്തെ കുറിച്ച് ഒരു ദേശം ഓനെ വരയ്ക്കുന്നു എന്ന നോവലും മുഹമ്മദ്റാഫി രചിച്ചിട്ടുണ്ട്.
പ്രണയവും രതിയും ലഹരിയും ഒപ്പം ഉള്ളു പൊള്ളിക്കുന്ന രാഷ്ട്രീയവും ഉൾച്ചേർന്ന കഥകളെന്ന് കെ. ഇ. എന്നും, ലീനിയർ അല്ലാത്ത ദൃശ്യാഖ്യാനത്തിൻ്റെ പുതുമയേറിയ കഥകളെന്ന് വി. ആർ.സുധീഷും പ്രാവുകളുടെ ഭൂപടം എന്ന ചെറുകഥാ സമാഹാരത്തിലെ കഥകളെ വിശേഷിപ്പിച്ചു. കോഴിക്കോട് ആർട് ഗാലറി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച പുസ്തകചർച്ചയിൽ സുനിൽ അശോകപുരം ഷജിൽ കഥാകൃത്ത് മുഹമ്മദ്റാഫി എന്നിവർ സംസാരിച്ചു. പുസ്തക ചർച്ചയോടനുബന്ധിച്ച് ബിനോയ് വി.സംവിധാനം ചെയ്ത ട്യൂണിങ്ങ് പെഗ്സ് എന്ന ഹൃസ്വസിനിമയുടെ പ്രദർശനവും നടന്നു.