നടുവണ്ണൂർ നക്ഷത്ര ഗാർഹിക കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
വനിത എക്‌സൈസ് സബ് ഇൻസ്‌പെക്ടർ അനുശ്രീ കൂമുള്ളാട്ട് ഉത്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: നടുവണ്ണൂരിലെ നക്ഷത്ര ഗാർഹിക കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലയിലെ ആദ്യത്തെ വനിത എക്‌സൈസ് സബ് ഇൻസ്‌പെക്ടർ അനുശ്രീ കൂമുള്ളാട്ട് ഉത്ഘാടനം നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് സി അനിൽകുമാർ ഹരിവിഹാർ അധ്യക്ഷം വഹിച്ചു. ഗാർഹിക കൂട്ടായ്മയിലെ ഉന്നത വിജയികളായ വിദ്യാർത്ഥികളായ അനഘ വി കെ,അഖിത് ബി ജി,ദയ പ്രഭാസ്,ഋതുനന്ദ ആർ ആർ,അഖില ബാബു,സാദിയാ കെ പി,അദീന സുര, ലക്ഷ്മി തീർത്ഥ എന്നിവർക്ക് അനുശ്രീ ഉപഹാരങ്ങൾ നൽകി.
കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള മത്സരങ്ങൾ ബലൂൺ പൊട്ടിക്കൽ, ലെമൺ സ്പൂൺ, കസേരകളി, വിവിധ കലാപരിപാടികളും നടത്തി. ഉത്ഘാടകക്കുള്ള ഉപഹാരം അനിൽകുമാർ സി സമ്മാനിച്ചു. എല്ലാ കുടുംബംങ്ങൾക്കും ഓണാക്കിറ്റുകൾ നൽകി. സെക്രട്ടറി ജി കെ സുര സ്വാഗതവും വി കെ സുനിൽ നന്ദിയും പറഞ്ഞു. പ്രഭാസ് ചേനിയംകണ്ടി, ഗിരീഷ് ദേവരാഗം, മനോജ് എ കെ, ആലി കെപി, രാമചന്ദ്രൻ. പി, അബ്ദുറഹിമാൻ സി കെ നേതൃത്വം നൽകി.