ഓണാഘോഷം സംഘടിപ്പിച്ചു
ഓണാഘോഷം പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര:കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ( Reg.no 03/21-88) പേരാമ്പ്ര ഏരിയാ കമ്മറ്റി ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മേപ്പയ്യൂർ വ്യാപാര ഭവനിൽ വെച്ച് നടന്ന ഓണാഘോഷം പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.
ആധുനിക വൈദ്യശാസ്ത്രത്തിൽ ഫാർമസിസ്റ്റുകളുടെ സേവനം സ്തുത്യർഹമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. നൽകുന്ന സേവനങ്ങൾക്ക് അനുസരിച്ച് സമൂഹം ഫാർമസിസ്റ്റുകൾക്ക് അംഗീകാരം നല്കണമെന്നും രമേശ് കാവിൽ അഭിപ്രായപ്പെട്ടു.
പേരാമ്പ്ര ഏരിയാ പ്രസിഡണ്ട് സി.സി. ഉഷയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള സംസ്ഥാന ഫാർമസി കൗൺസിൽ അംഗം ടി.സതീശൻ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന ഫാർമസിസ്റ്റുകളായ ഉദയ ബാലകൃഷ്ണൻ നായർ,ഉമ്മർ റിദ മെഡിക്കൽസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കെ.പി.പി. എ. പേരാമ്പ്ര ഏരിയാ സിക്രട്ടറി പി.കെ.രാജീവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി നവീൻലാൽ പാടിക്കുന്ന്, ജില്ലാ സിക്രട്ടറി എം. ജിജീഷ്, കെ.പി.പി.എ.സംസ്ഥാന കമ്മറ്റി അംഗങ്ങളായ സലീഷ് കുമാർ.എസ്.ഡി, രാഖില ടി.വി എന്നിവർ സംസാരിച്ചു ഏരിയാ ട്രഷറർ എം.കെ.പ്രേംനാഥ് നന്ദി പറഞ്ഞു.തുടർന്ന് നടന്ന കലാപരിപാടികൾക്ക് റനീഷ്. എ.കെ., രജീഷ, ഷാഫി,ഷോജി വി എം, അനിഷ എന്നിവർ നേതൃത്വം നല്കി.