മേപ്പയൂരിൽ സോളാർ പാനലിനൊപ്പമുള്ള ബാറ്ററി യൂണിറ്റിന് തീപ്പിടിച്ചു
പേരാമ്പ്ര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു

മേപ്പയൂർ: വീടിനോട് ചേർന്ന സോളാർ പാനലിൽ അഗ്നിബാധ. മേപ്പയൂർ പുളിയത്തിങ്കലിൽ പട്ടോറക്കൽ അബ്ദുൽ നബീൽ എന്നയാളുടെ വീടിനു മുകളിൽ സ്ഥാപിച്ച സോളാർ പാനലിനോടൊപ്പമുള്ള ബാറ്ററി യൂണിറ്റിനാണ് തീപ്പിടിച്ചത്. ഇന്നലെ രാത്രിയായോടെയായിരുന്നു സംഭവം. വീട്ടുകാർ സ്ഥലത്തില്ലാതിരുന്നതിനാൽ തീയും പുകയും കണ്ട് പരിഭ്രാന്തരായ അയൽവാസികൾ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതന്റെയും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീഖിൻ്റെയും നേതൃത്വത്തിൽ ഫയർ യൂണിറ്റ് എത്തിയശേഷം വീട് തുറന്നു മുകളിലത്തെ നിലയിലുള്ള ബാറ്ററി യൂണിറ്റിന്റെ ഇലക്ട്രിക്കൽ കണക്ഷൻ വിച്ഛേദിച്ചു സുരക്ഷിതമാക്കി. സംഭവത്തിൽ സോളാർ പാനലിന്റെ മൂന്നോളം ബാറ്ററികൾ കത്തി നശിച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ കെ. ശ്രീകാന്ത്, ടി. ബബീഷ്, കെ.പി. വിപിൻ, അശ്വിൻ ഗോവിന്ദ്, കെ. ജിഷാദ്, അശ്വിൻ ബി., കെ. അജേഷ്, ആരാധ് കുമാർ ഹോം ഗാർഡുമാരായ എ.എം. രാജീവൻ, പി. മുരളീധരൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.