ഓണകിറ്റും ഓണസമ്മാനവും വിതരണം ചെയ്തു
പന്നിക്കോട്ടൂർ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ സി.കെ വിനോദ് ഉദ്ഘാടനം നിർവഹിച്ചു.

പേരാമ്പ്ര :ചക്കിട്ടപാറ ശാന്തി പെയിൻ & പാലിയേറ്റീവ് പാലിയേറ്റീവ് രോഗികൾക്കുള്ള ഓണസമ്മാനങ്ങളും കിറ്റുകളും വിതരണം ചെയ്തു.
മുതുകാട് സബ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ പന്നിക്കോട്ടൂർ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ സി.കെ വിനോദ് ഉദ്ഘാടനം നിർവഹിച്ചു.
പാലിയേറ്റീവ് പ്രസിഡൻഡ് ബോബി ഓസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നോബി കുമ്പുക്കൽ,കെ.ഒ.സെബാസ്റ്റ്യൻ, ജോസ് വിലങ്ങുപാറ, ശ്രീധരൻ പെരുവണ്ണാമൂഴി, തോമസ് ചെറിയംപുറത്,ഷൈനി ഫ്രാൻസിസ്,ധന്യ .കെ.എസ് എന്നിവർ സംസാരിച്ചു.