headerlogo
local

ലൈഫ് ഭവന പദ്ധതിക്ക് സർക്കാർ നൽകുന്ന ധനസഹായം എട്ട് ലക്ഷം രൂപയായി ഉയർത്തണം: അഡ്വ. പി എം നിയാസ്

ഏക്കാട്ടൂരിലെ കല്ലാത്തറമ്മൽ ഗിരീഷനും കുടുംബത്തിനും നിർമിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശന വും,സ്നേഹസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ലൈഫ് ഭവന പദ്ധതിക്ക് സർക്കാർ നൽകുന്ന ധനസഹായം എട്ട് ലക്ഷം രൂപയായി ഉയർത്തണം: അഡ്വ. പി എം നിയാസ്
avatar image

NDR News

04 Sep 2025 01:17 PM

   അരിക്കുളം: ലൈഫ് ഭവന പദ്ധതിക്ക് സർക്കാർ നൽകുന്ന ധനസഹായം എട്ട് ലക്ഷം രൂപയായി ഉയർത്തണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി എംനിയാസ് പറഞ്ഞു. ഇപ്പോൾ നൽകുന്ന നാല് ലക്ഷം രൂപ കൊണ്ട് വീട് നിർമാണം പൂർത്തീകരിക്കാൻ കഴിയില്ല. നിർമ്മാണസാമഗ്രികളുടെ വില കുത്തനെ ഉയർന്നതും അനുബന്ധ ചെലവുകൾ വർധിച്ചതും ധനസഹായം വർധിപ്പിക്കേണ്ട സാഹചര്യം അനിവാര്യമാക്കിയിരിക്കയാണ്. വീട് നിർമാണം തുടങ്ങിയാൽ എവിടെയും എത്താത്ത അവസ്ഥയാണെന്നും അദ്ദേഹം കുട്ടി ചേർത്തു.

  പേരാമ്പ്ര ഹസ്ത ചരിറ്റബിൾ ട്രസ്റ്റും പ്രാദേശിക യുഡിഎഫ് കമ്മറ്റിയും ഏക്കാട്ടൂരിലെ കല്ലാത്തറമ്മൽ ഗിരീഷനും കുടുംബത്തിനും നിർമിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശന വും സ്നേഹസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  നിർമാണ കമ്മിറ്റി ചെയർമാൻ കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് മൂസ കോത്തമ്പ്ര മുഖ്യാതിഥിയായിരുന്നു. ഹസ്ത ചെയർമാൻ മുനീർ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി. സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ഇമ്പിച്ചി അലി തറവട്ടത്ത്, ശശി ഉട്ടേരി, ഒ എം രാജൻ, സി രാമദാസ്, യൂസഫ് കുറ്റിക്കണ്ടി, ഇ കെ അഹമ്മദ് മൗലവി, ലതേഷ് പുതിയേടത്ത്, ഒ കെ ചന്ദ്രൻ, അനിൽകുമാർ അരിക്കുളം, വി വി എം ബഷീർ എന്നിവർ സംസാരിച്ചു.

    പ്രമുഖ ജീവ കാരുണ്യ പ്രവർത്തകരായ തറമ്മൽ അബ്ദുൽ സലാം, കെ കെ ഇബ്രാഹിം കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. എൻ കെ അഷ്റഫ് സ്വാഗതവും കെ കെ കോയകുട്ടി നന്ദിയും പറഞ്ഞു.

NDR News
04 Sep 2025 01:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents