അധ്യാപനത്തോടൊപ്പം കലാസാഹിത്യ രംഗത്തെ നിറസാന്നിധ്യമായ നമ്പീശൻമാഷ്ക്ക് അധ്യാപക ദിനത്തിൽ സ്നേഹാദരം
എഴുപത്തിയഞ്ച് തികഞ്ഞ ഈ മുൻ പ്രധാന അധ്യാപകൻ നാട്ടിലെ സാംസ്കാരിക കലാസാഹിത്യ പ്രവർത്തനങ്ങളിൽ സജീവമാണ്.

പേരാമ്പ്ര:അധ്യാപനത്തോടൊപ്പം കലാ സാഹിത്യ ജീവകാരുണ്യ പൊതു രംഗത്ത് നിറസാന്നിധ്യമായ ഇ ഗോവിന്ദൻ നസീശൻ മാസ്റ്റർക്ക് അധ്യാപക ദിനത്തിൽ സ്നേഹാദരം നൽകി.ദീർഘകാലം നരയംകുളം എ.യു.പി. സ്കൂൾ പ്രധാന അധ്യാപകനായിരുന്ന ഇ.ജി. സർവ്വീസിൽ നിന്ന് വിരമിച്ചതിന് ശേഷം നാട്ടിലെ ഗ്രാമോദയ വായനശാലയുടെ സജീവ പ്രവർത്തനത്തിലൂടെ പൊതു മണ്ഡലത്തിൽ സജീവമായി. വിദ്യാർത്ഥി കളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്ന തിന് വേണ്ടി 1998 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ രൂപീകരിച്ച സർഗാത്മകവേദിയായ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 1999 മുതൽ 2003 വരെ ഉപജില്ല കൺവീനറായി സേവനം ചെയ്തിട്ടുണ്ട്.
ആ കാലയളവിൽ ഉപജില്ല തലത്തിൽ വിദ്യാലയ ചരിത്രവും, സർഗാത്മക പുസ്തകവും ഇറക്കിയിട്ടുണ്ട്. എഴുപത്തിയഞ്ച് തികഞ്ഞ ഈ മുൻ പ്രധാന അധ്യാപകൻ നാട്ടിലെ സാംസ്കാരിക കലാസാഹിത്യ പ്രവർത്തനങ്ങളിൽ സജീവമാണ്.
വിദ്യാരംഗം കലാസാഹിത്യവേദി പേരാമ്പ്ര ഉപജില്ല സമിതി അധ്യാപക ദിനത്തോടനുബന്ധിച്ച് ഓണനാളിൽ വീട്ടിലെത്തിയാണ് സ്നേഹാദരം നൽകിയത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്ത് സ്നേഹാദരം നൽകി.
വിദ്യാരംഗം ഉപജില്ല കോഡിനേറ്റർ വി.എം. അഷറഫ് അധ്യക്ഷത വഹിച്ചു. മുൻ പ്രധാന അധ്യാപികയും എഴുത്തുകാരിയു മായ ടി.മാലതി അധ്യാപകദിന സന്ദേശം നൽകി. എഴുത്തുകാരൻ വേണുഗോപാൽ പേരാമ്പ്ര പുസ്തകം കൈമാറി. ഗ്രാമോദയ വായനശാല പ്രസിഡണ്ട് വി വി. ബാലകൃഷ്ണൻ, ബി.ബി. ബിനീഷ്. ഇ.കെ. സുരേഷ്, ജി.എസ്.സുജിന വി.കെ. സൗമ്യ ,പി.എം. ശ്രീജിത്ത്, , രന്യമനിൽ കെ. ശാന്തിനി , കെ. രശ്മി എന്നിവർ സംസാരിച്ചു.