കാത്തിരുപ്പിനൊടുവിൽ പുതുശ്ശേരിമുക്ക് -പുളിഞ്ഞോളി അംഗനവാടി കോൺഗ്രീറ്റ് റോഡ് യാഥാർത്ഥ്യമായി
പണി പൂർത്തീകരിക്കാൻ സാധിച്ചതിൽ തികഞ്ഞ ചാരിതാർത്ഥ്യമുണ്ടെന്നും വാർഡ് അംഗം പറഞ്ഞു.

നടുവണ്ണൂർ:നിരവധി കുടുംബങ്ങൾക്ക് ആശ്രയമായ റോഡ് മാഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയോളം വകയിരുത്തിയാണ് പണി പൂർത്തീകരിച്ചതെന്ന് വാർഡ് മെമ്പർ സജ്ന അക്സർ അറിയിച്ചു.
ഇതിന്റെ തന്നെ ലിങ്ക് റോഡായി പ്രവർത്തിക്കുന്ന തേറമ്പത്ത് സബ്സെന്റെർ പുളിഞ്ഞോളി അംഗൻ വാടി റോഡിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് 5 ലക്ഷവും , കഴിഞ്ഞ വർഷം പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 3,50,000 രൂപയും വകയിരുത്തി മൊത്തം 13,50,000 (പതിമൂന്നര ലക്ഷം) രൂപയുടെ വർക്ക് നടത്തിയാണ് പ്രദേശവാസികളുടെ സ്വപ്നം യാഥാർത്ഥ്യ മാക്കിയത്.
നടുവണ്ണൂർ GMLP സ്ക്കൂളിലേക്കും, പുളിഞ്ഞോളി അംഗനവാടിയിലേ ക്കുമുള്ള പഞ്ചായത്തിന്റെ പൊതുവായ റോഡിന് റീ ടാറിംഗിനും കോൺഗ്രീറ്റിനുമായി ഒൻപത് ലക്ഷം (9,00000) രൂപ പഞ്ചായത്തും മൂന്നര ലക്ഷം (3,50,000 ) എം പി ഫണ്ടും അനുവദിച്ച് പണി പൂർത്തീകരിക്കാൻ സാധിച്ചതിൽ തികഞ്ഞ ചാരിതാർത്ഥ്യമുണ്ടെന്നും വാർഡ് അംഗം പറഞ്ഞു.