കൂട്ടാലിട മേഖലസംയുക്ത മഹല്ലുകളുടെ അഭിമുഖ്യത്തിൽ നബിദിന റാലി നടത്തി
ചെട്ടിക്കുളത്ത് നിന്ന് ആരംഭിച്ച് റാലി കൂട്ടാലിടയിൽ സമാപിച്ചു.

കൂട്ടാലിട : ഇരു വിഭാഗം സമസ്തയുടെയും സംയുക്താഭിമുഖ്യത്തിൽ കൂട്ടാലിടയിൽ സംയുക്ത മഹല്ലുകളുടെ അഭിമുഖ്യത്തിൽ നബിദിന റാലി നടത്തി.
കൂട്ടാലിട, ചാമക്കാല, നരയംകുളം, ചെറുക്കാട്, മഹല്ലുകളിലെ ഉസ്താദ് മാർ,മഹല്ല് ഭാരവാഹികൾ,മദ്രസ്സ വിദ്യാർത്ഥികൾ ബഹുജനങ്ങൾ റാലിയിൽ പങ്കെടുത്തു.
വിവിധ മദ്രസ്സകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദഫ്മുട്ട് ശ്രദ്ധേയമായി. ചെട്ടിക്കുളത്തിൽ നിന്നും ആരംഭിച്ച റാലി കൂട്ടാലിടയിൽ സമാപിച്ചു.