മൊബൈൽ ഫോണിനെ കാലനാക്കിയല്ല, കാവൽക്കാരനാക്കിയാണ് ഉപയോഗിക്കേണ്ടത്
വിവേക പൂർണ്ണമായ ഉപയോഗം വഴി മൊബൈലിനെ കാവൽക്കാരനാക്കി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.

പയ്യോളി :അയനിക്കാട് നിബ്രാസുൽ ഉലൂം മദ്രസയിൽ നബിദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ കലാ മത്സരങ്ങളും ബോധവൽക്കരണ ക്ലാസ്സും നടന്നു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മൊബൈൽ ഉപയോഗത്തിലെ വിപത്തുകളെപ്പറ്റി ക്ലാസെടുത്തു.
ഉപയോഗ രീതി കൊണ്ടാണ് മൊബൈൽ കാലനായി മാറുന്നതെന്നും, വിവേക പൂർണ്ണമായ ഉപയോഗം വഴി അതിനെ കാവൽക്കാരനാക്കി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തീബ് മുഹമ്മദലി സഅദി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് ഉസ്താദ്, മൂസ ദർസി, ഹാഫിസ് എന്നിവർ സന്നിഹിത രായി.ഇന്ന് വൈകിയിട്ട് 3 മണിക്ക് ബഹുജനങ്ങളും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന നബിദിന റാലിയും നടക്കും.