നൊച്ചാട് പുളിയുള്ള കണ്ടി തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു
സാംസ്കാരിക മാധ്യമ പ്രവർത്തകനായ സുരേഷ് നൊച്ചാട് ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ഇരുന്നൂറോളം വർഷം പഴക്കമുള്ള നൊച്ചാട് പുളിയുള്ള കണ്ടി തറവാടിൻ്റെ മൂന്നാമത് കുടുംബ സംഗമം സാംസ്കാരിക മാധ്യമ പ്രവർത്തകനായ സുരേഷ് നൊച്ചാട് ഉദ്ഘാടനം ചെയ്തു. പി. കമല ഭദ്രദീപം കൊളുത്തി. ശ്രീരേഷ് കെ. അദ്ധ്യക്ഷനായി.
പി.കെ. സുനീഷ്, പി. ബിജീഷ്, പി.കെ. ബിന്ദു, പി.കെ. ഷീബ, പി.കെ. ഷിഗിൽ, പി.കെ. ഷിജി, എം.പി. സിജി, അമ്യത മേപ്പയൂർ, പി.കെ. മബിഷ, പി.കെ. അശ്വതി, പി.കെ. തുഷാര, സദാനന്ദൻ കണ്ണാടിപോയിൽ എന്നിവർ സംസാരിച്ചു. 'കൗമാരക്കാരും രക്ഷിതാക്കളും' എന്ന വിഷയത്തെ ആസ്പദമാക്കി സോണി സുന്ദർ ക്ലാസ് നയിച്ചു. സമാപന പരിപാടി നാടക സീരിയൽ നടൻ ശ്രീധരൻ നൊച്ചാട് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കും, വനിതകൾക്കും കലാകായിക പരിപാടികൾ അരങ്ങേറി.