ഓണാഘോഷവും അനുമോദനവും സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: സൗഹൃദം റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും വിവിധ മത്സരങ്ങളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സൗഹൃദം പ്രസിഡണ്ട് ഇ. കെ മുനീർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം സജീവൻ മക്കാട്ട് മുഖ്യാതിഥിയായിരുന്നു. പ്രകാശൻ മാസ്റ്റർ. എ.കെ, സി. കെ അബ്ദുൽ സമദ് , നാസർ റാനിയ , കെ .കെ .അഹമ്മദ്, ഉണ്ണികൃഷ്ണൻ തൊണ്ടിക്കൽ , ആലിക്കോയ ടി.വി,ഗോപാലൻ. ടി ,വി എന്നിവർ നേതൃത്വം നൽകി.
എം പ്രദോശ് സ്വാഗതവും എൻ. കെ സാലിം നന്ദിയും പറഞ്ഞു. വിവിധ കായിക കലാ മത്സരങ്ങളും ഓണ സദ്യയും പരിപാടിയുടെ ഭാഗമായി നടന്നു.