തടത്തും പൊയിൽ കുടുംബസംഗമവും ഓണാഘോഷ പരിപാടിയും സംഘടിപ്പിച്ചു
തടത്തുംപൊയിൽ കുടുബത്തിൻ്റെ നിറസാന്നിദ്ധ്യമായ ടി.പി. ദമോദരൻ,ജാനകി എന്നീ മഹദ്‌വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയുണ്ടായി.

നടുവണ്ണൂർ :തടത്തും പൊയിൽ കുടുംബസംഗമവും ഓണാഘോഷ പരിപാടിയും ഗ്രീൻപരൈസോ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി.
തടത്തുംപൊയിൽ കുടുബത്തിൻ്റെ നിറസാന്നിദ്ധ്യമായ ടി.പി. ദമോദരൻ,ജാനകി എന്നീ മഹദ്‌വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയുണ്ടായി.
ശ്രീലത ടി.പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.പി. സൗന്ദര രാജ്, ജയകോണിൽ,മിനി ചെറുവാട്ട്,അശോകൻനരക്കോട് കുഞ്ഞിരാമൻ ഉള്ളേരി എന്നിവർ സംസാരിച്ചു. ശശിധരൻ സി.എം സ്വാഗതവും മുഖ്യ സംഘാടകൻ അർജുൻ എസ്. ആർ നന്ദിയും പറഞ്ഞു. പേരക്കുട്ടികളും മരുമക്കളും യോഗത്തിൽ സന്നിഹിതരായി.