കിണറിൽ വീണ പശുവിന് രക്ഷകരായി പേരാമ്പ്ര ഫയർ ഫോഴ്സ്
മേയുന്നതിനിടെ 20 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിൽ പശു വീഴുകയായിരുന്നു

പേരാമ്പ്ര: പാലേരി വടക്കുമ്പാട് കിണറിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ആൾതാമസമില്ലാത്ത പറമ്പിൽ മേയുന്നതിനിടെ 20 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിൽ പശു വീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതന്റെയും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ വിനോദിന്റെയും നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘം പശുവിനെ സുരക്ഷിതമായി കരയിൽ എത്തിച്ചു.
സേനാംഗങ്ങളായ കെ. ശ്രീകാന്ത്, അഭി ലജ്പത് ലാൽ, അശ്വിൻ ഗോവിന്ദ്, പി.പി. രജീഷ്, ഹോം ഗാർഡ് അനീഷ് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.