സുജിത്തിനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടണം: യു.ഡി.എഫ്
നിസാർ ചേലേരി ഉൽഘാടനം ചെയ്തു.

കൂട്ടാലിട: കുന്നംകുളത്ത് സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് കോട്ടൂർ പഞ്ചായത്ത് യു.ഡി.എഫ്.കമ്മറ്റി കൂട്ടലിടയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
സി.കെ.സക്കീർ അധ്യക്ഷത വഹിച്ചു.നിസാർ ചേലേരി ഉൽഘാടനം ചെയ്തു.മർദ്ദനം നടത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോ കത്തിച്ചു പ്രതിഷേധിച്ചു.
കെ കെ.അബൂബക്കർ, ടി.എ.റസാക്ക്, അർജുൻ പൂനത്ത്, എം.കെ. അബ്ദുസ്സമദ്, ടി.കെ.ചന്ദ്രൻ,എം പി.ഹസ്സൻ കോയ,എം.ബഷീർ, പിസി.സുരേഷ്,പ്രിയേഷ് തിരുവോട്,അഖിൽ കോട്ടൂർ, സഫേദ് പാലൊളി, എം.പോക്കാർകുട്ടി,അൻവർ മുണ്ടക്കൽ,ആതിൽ തിരുവോട്, ഷഫീക്ക് കൂട്ടാലിട,ജാഫർ, സുധീഷ്,ഹസ്സൻ കോയ ടി, മുനീർ തിരുവോട്,ബാബു,വിഘ്നേഷ് കൂട്ടാലിട, ശശി പാവുക്കണ്ടി, അഷറഫ് സിപി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.