പൂർണമായി മേൽക്കൂരയില്ലാതെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ
സ്റ്റേഷനിലെ രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിനാണ് മേൽക്കൂര പൂർണമായി നിർമിക്കാത്തത്

കൊയിലാണ്ടി: റെയിൽവേ പ്ലാറ്റ്‌ഫോമിന് പൂർണമായി മേൽക്കൂരയില്ലാത്തത് യാത്രക്കാർക്ക് ദുരിതമാക്കുന്നു. റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിനാണ് മേൽക്കൂര പൂർണമായി നിർമിക്കാത്തത്. ഇതിനാൽ മഴയും വെയിലു മേറ്റ് ട്രെയിൻ കാത്തു നിൽക്കേണ്ട അവസ്ഥയാണ്. കോഴിക്കോട് ജില്ലയിലെ തന്നെ വടകര കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനാണ് കൊയിലാണ്ടി.
താമരശ്ശേരി ബാലുശ്ശേരി പേരാമ്പ്ര കൂരാച്ചുണ്ട് ഉള്ളിയേരി നടുവണ്ണൂർ മേപ്പയ്യൂർ ഭാഗങ്ങളിൽ നിന്നുള്ള ട്രെയിൻ യാത്രക്കാർ കൊയിലാണ്ടി സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. റെയിൽവേ ഉന്നതാധികാരികൾ പരിശോധിക്കാൻ വന്നപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു വെന്നും റെയിൽവേ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും യാത്രക്കാർ ആവശ്യ പ്പെടുന്നു.