headerlogo
local

സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കാൻ മുന്നൊരുക്കങ്ങളുമായി കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് കമ്മിറ്റി

സംസ്ഥാന കമ്മിറ്റി മെമ്പർ ഇടത്തിൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു.

 സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കാൻ മുന്നൊരുക്കങ്ങളുമായി കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് കമ്മിറ്റി
avatar image

NDR News

13 Sep 2025 03:11 PM

  പയ്യോളി:2026 ൽ കോഴിക്കോട് വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളന ത്തിന് വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് മേലടി ബ്ലോക്ക് കമ്മിറ്റി കൗൺസിൽ യോഗം ചേർന്നു.

 സംസ്ഥാന കമ്മിറ്റി മെമ്പർ ഇടത്തിൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഒരുക്കങ്ങൾ എന്തൊക്കെ വേണമെന്നും, സജ്ജീകരണങ്ങൾ എവിടെയൊക്കെ ആകണമെന്നും ഉള്ള കാര്യങ്ങൾ ആലോചനാ വിഷയമാക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കമ്മിറ്റി പ്രസിഡൻറ് കെ ശശിധരൻ അധ്യക്ഷതവഹിച്ചു.

  രക്ഷാധികാരി കെ. ഗോവിന്ദൻ മാസ്റ്റർ, ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ, സംസ്ഥാന കൗൺസിലർമാരായ ടി. കുഞ്ഞിരാമൻ , എം. എം കരുണാകരൻ , വനജ വി, ബ്ലോക്ക് സെക്രട്ടറി എ .എം കുഞ്ഞിരാമൻ, എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റിയുടെ സാരഥിയും അധ്യാപന രംഗത്ത് സജീവ സാന്നിധ്യവുമായി രുന്ന നളിനി കണ്ടോത്തിന്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് യോഗം ആരംഭിച്ചത്. ഇല്ലത്ത് രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സുമതി അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻ നന്ദി രേഖപ്പെടുത്തി.

NDR News
13 Sep 2025 03:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents