ചെറുവണ്ണൂരിൽ ജെൻഡർ ബ്രിഗേഡ് പരിശീലനം സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ജൻഡർ ബ്രിഗേഡ് പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ ടി.കെ. രാധ അദ്ധ്യക്ഷയായി. ജില്ലാ റിസോഴ്സ് പേഴ്സൺ രജിത സംസാരിച്ചു.
പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ടുള്ള ബോധവൽക്കരണ ക്ലാസും ഫയർ എക്‌സ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് തീ കെടുത്തുന്നതിനുള്ള പരിശീലനവും നൽകി. ഗ്യാസ് ലീക്ക് അപകടങ്ങൾക്കുള്ള മുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും പ്രായോഗികമായി വിശദമാക്കി. ഇലക്ട്രിക് ഷോട്ട് സർക്യൂട്ട് അപകടങ്ങളെക്കുറിച്ചും മുൻകരുതലകളും വിശദീകരിച്ചു.
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എമർജെൻസി മെഡിസിൻ വിഭാഗം ട്രെയിനിങ് കോഡിനേറ്റർ ബിജു പ്രഥമശുശ്രൂഷ ക്ലാസ് എടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുഷ ആശംസകളർപ്പിച്ച് സംസാരിച്ചു. സി.ഡി.എസ്. സാമൂഹ്യ ഉപസമിതി കൺവീനർ റീജ സ്വാഗതവും ആറാം വാർഡ് സി.ഡി.എസ്. മെമ്പർ ഷൈനി നന്ദിയും പറഞ്ഞു.