പേരാമ്പ്രയിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് പുസ്തക ചർച്ച സംഘടിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. മധുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: 'വെളിച്ചമാണ് തിരുദൂതർ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ജമാഅത്തെ ഇസ്ലാമി ഹിന്ദ് പേരാമ്പ്ര ഏരിയ കമ്മിറ്റി പുസ്തക ചർച്ച സംഘടിപ്പിച്ചു. വെള്ളിയൂർ മദ്രസത്തുൽ ഇഹ്‌സാൻ ഹാളിൽ സംഘടിപ്പിച്ച പരിപാടി നൊച്ചാട് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. മധുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. മുബീർ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. ടി. അബ്ദുള്ള 'വെളിച്ചമാണ് തിരുദൂതർ' എന്ന പുസ്തകത്തെ കുറിച്ച് വിഷയവതരണം നടത്തി. ശ്രീധരൻ കെ.കെ., മോഹനൻ കെ., യു.പി. ശശി, പി.കെ. ആയിഷ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അഹമ്മദ് മദീനി സ്വാഗതവും ഏരിയ വൈസ് പ്രസിഡൻ്റ് എസ്.കെ. അബ്ദുല്ലത്തീഫ് സമാപനവും നടത്തി.