നവീകരിച്ച അങ്കക്കളരി തുണി നെയ്ത്തു കേന്ദ്രം കെട്ടിടം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
പഞ്ചായത്തിലെ അങ്കക്കളരി തുണി നെയ്ത് കേന്ദ്രം പുതിയ വിതാനത്തിലേക്ക്

നടുവണ്ണൂർ: നവീകരിച്ച അങ്കക്കളരി തുണി നെയ്ത്തു കേന്ദ്രത്തിന്റെ കെട്ടിടത്തിൻ്റെയും ഉല്പന്ന വിപണന കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. 1984 ആഗസ്ത് 15 മുതൽ പ്രവർത്തിച്ചു വന്ന ജീർണിച്ച കെട്ടിടവും മേല് കൂരയും നവീകരിച്ച് ഉല്പന്ന വിപണനത്തിനായി ഒരു പുതിയ കേന്ദ്രം ആരംഭിക്കുകയായിരുന്നു. അഡ്വ.കെ എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.അനിത,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുക്കം മുഹമ്മദ്, ടി.എം ശശി മാഷ്, കെ എം നിഷ, പി സുധീഷ്, ടി സി സുരേന്ദ്രൻ മാസ്റ്റർ, സജീവൻ മക്കാട്ട്, ടി. നിസാർ മാസ്റ്റർ വി.കെ.ഷൈമ ., പി.അച്ചുതൻ മാസ്റ്റർ, ജിജീഷ് മോൻ, അശ്റഫ് പുതിയ പുറം, കാസിം മാസ്റ്റർ;എ സി രാജഗോപാൽ, അശോകൻ പുതുക്കിടി, പി സി ദാമോദരൻ മാസ്റ്റർ, ജിഷ കെ എന്നിവർ ആശംസകൾ നേർന്നു. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി സുവർണജയന്തി ഫെലോഷിപ്പ് ജേതാവ് രജനിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും, പ്രദേശവാസികളുടെ കലാപ്രകടനവും ഉണ്ടായി.