നൊച്ചാട് ഫീനിക്സ് ലൈബ്രറി ഗ്രന്ഥശാല ദിനവും ഹിന്ദി പക്ഷാചരണവും ആചരിച്ചു
രാഷ്ട്രഭാഷാ വേദി ജില്ലാ പ്രസിഡന്റ് കെ.പി. ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ഫീനിക്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനവും ഹിന്ദി പക്ഷാചരണവും സംഘടിപ്പിച്ചു. ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി വി.എം. സുധീഷ് പതാക ഉയർത്തി. വൈകുന്നേരം നടന്ന ഹിന്ദി പക്ഷാചരണം പരിപാടി രാഷ്ട്രഭാഷാ വേദി ജില്ലാ പ്രസിഡന്റ് കെ.പി. ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
പി.കെ. സുരേഷ് അദ്ധ്യക്ഷനായി. അഞ്ജലി മനോജ്, സജീർ ഇ.എം., ഷഫീൽ ഇ.എം. എന്നിവർ സംസാരിച്ചു. തുടർന്ന് ലൈബ്രറി പരിസരത്ത് അക്ഷരദീപം തെളിയിക്കുകയും, മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുകയും ചെയ്തു.