പുസ്തക ശേഖരണവും, അക്ഷര വെളിച്ചവും സംഘടിപ്പിച്ച് ജനകീയ വായനശാല വെള്ളിയൂർ
പ്രശസ്ത സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്തു

വെള്ളിയൂർ: ജനകീയ വായനശാല വെള്ളിയൂർ ഗ്രന്ഥശാല ദിനാചരണത്തോടനുബന്ധിച്ച് പതാക ഉയർത്തൽ, മെമ്പർഷിപ്പ് ക്യാമ്പയിൻ, അക്ഷരദീപം തെളിയിക്കൽ, പുസ്തകശേഖരണം, സാംസ്കാരിക സദസ് തുടങ്ങിയവ സംഘടിപ്പിച്ചു. സെക്രട്ടറി എം.കെ. ഫൈസൽ പതാക ഉയർത്തി. സാംസ്കാരിക സദസ് പ്രശസ്ത സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. എം.കെ. പ്രകാശൻ, ടി. ചന്ദ്രൻ, വി.എം. രാജീവൻ, എടവന സുരേന്ദ്രൻ, വി.കെ. വിജയൻ, കെ.പി. ബാലകൃഷ്ണൻ, കെ. അബ്ദുൽ ഹമീദ്, സി.പി. സജിത, കാദർ വെള്ളിയൂർ, അരുൺ കാലിക്കറ്റ്, എ. ജമാലുദ്ധീൻ, ആർട്ടിസ്റ്റ് ശ്രീധരൻ, സംസാരിച്ചു. ടി.പി. മോഹനൻ, പി.ടി. ബാലൻ, മെമ്പർഷിപ്പ് ക്യാമ്പയിനിൽ പുതിയ അംഗത്വം സ്വീകരിച്ചു. വായനശാല സെക്രട്ടറി എം.കെ. ഫൈസൽ സ്വാഗതവും. ജോയിൻ്റ് സെക്രട്ടറി ഷീന കെ. നന്ദിയും പറഞ്ഞു.