തുറയൂരിൽ വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു
ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു

തുറയൂർ: 'കുടുംബം, ധാർമികത, സമൂഹം' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ജനാധിപത്യവും, മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഫാമിലി മിറ്റ് അഭിപ്രായപ്പെട്ടു. വംശീയതയും, വർഗീയ ചിന്തകളും പ്രചരിപ്പിക്കുന്നത് ആശങ്കാ ജനകമാണെന്ന് യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിസ്ഡം സ്റ്റുഡന്റ്സ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഫായിസ് പേരാമ്പ്ര മണ്ഡലം മണ്ഡലം ഇലക്ഷൻ ഓഫീസർ മുഹമ്മദ് അലി നന്തി എന്നിവർ യോഗം നിയന്ത്രിച്ചു. സൈഫുള്ള അൽ ഹികമി ക്ലാസ് എടുത്തു. ദേശീയ ഗുസ്തി ചാംപ്യൻഷിപ്പ് നേടിയ ഷാഹിൻ അബൂബക്കറിന് മൊമന്റോയും ക്യാഷ് അവാർഡും വിസ്ഡം തുറയൂർ യൂണിറ്റ് പ്രസിഡന്റ് സകരിയ കരിയാണ്ടി സമ്മാനിച്ചു.