ഗ്രന്ഥശാല ദിനാചരണം ;രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ അക്ഷരദീപം തെളിയിച്ചു
വായനക്കാരുടെ സംഗമം റിട്ടയർ അദ്ധ്യാപകനും സാംസ്ക്കാരിക പ്രവർത്തകനുമായ കൊടോളി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ :ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായന ശാലയിൽ കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ. ആലി പതാക ഉയർത്തുകയുണ്ടായി.
തുടർന്ന് വായനശാല ഹാളിൽ നടന്ന വായനക്കാരുടെ സംഗമം റിട്ടയർ അദ്ധ്യാപകനും സാംസ്ക്കാരിക പ്രവർത്തകനുമായ കൊടോളി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എം. വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. വനിത വേദി ചെയർ പേഴ്സൺ ശ്രീജ പുല്ലിരിക്കൽ ബാലവേദി കൺവീനർ വൈമിക ദിനേശ് വയോജന വേദി ചെയർമാൻ രാഘവൻ കുറുങ്ങോട്ട് എന്നിവർ സംസാരിച്ചു.
2025 ൽ വായനശാലയിൽ ഗ്രന്ഥാലോകം വാർഷിക വരിക്കാരായി ചേർത്തവരുടെ ലിസ്റ്റും വരിസംഖ്യയും വായനക്കാരിൽ നിന്നും ശേഖരിച്ച പുസ്തകങ്ങളും ചടങ്ങിൽ വെച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി എം.എൻ. ദാമോദരൻ സ്വാഗതവും ജോയന്റ് സെക്രട്ടറി .ടി.സി. ബാബു നന്ദിയും പറഞ്ഞു.