headerlogo
local

സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

20-ാം മൈൽസിലെ ഓട്ടോ ഡ്രൈവർ അച്ചുതനാണ് മറ്റു ഡ്രൈവർമാർക്ക് മാതൃകയായി സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ചത്.

 സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി
avatar image

NDR News

17 Sep 2025 05:08 PM

  തിക്കോടി: ഓട്ടോറിക്ഷയിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. 20-ാം മൈൽസിലെ ഓട്ടോ ഡ്രൈവർ അച്ചുതനാണ് മറ്റു ഡ്രൈവർമാർക്ക് മാതൃകയായി സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ചത്.

 പയ്യോളി ബിസ്മി നഗറിലേക്ക് ഓട്ടം കഴിഞ്ഞ് തിരികെ വരുന്നതിനിടെ പെട്രോൾ പമ്പിൽ കയറിയപ്പോഴാണ് പിൻ സീറ്റിൽ സ്വർണ്ണാഭരണം കണ്ടത്.

 തൊട്ടു മുമ്പ് ഓട്ടോയിൽ കയറിയത് 20-ാം മൈൽ പാലക്കുറ്റികുനിയിലെ എം.സി ഷറഫുദ്ദീൻ്റെ ഭാര്യ താഹിറയാണെന്ന് മനസിലാക്കിയ അച്ചുതൻ ഉടൻ തന്നെ അവരുടെ വീട്ടിലെത്തി ആഭരണം കൈമാറുക യായിരുന്നു.  

NDR News
17 Sep 2025 05:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents