കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു
മുൻ റീജിണൽ ഡയറക്ടർ സോജൻ ജോസഫ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേന്ദ്രതൊഴിലാളി വിദ്യാഭ്യാസബോർഡ് വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് റീജിയണൽ ഓഫീസിൽ വെച്ച് നടത്തിയ പരിപാടി മുൻ റീജിണൽ ഡയറക്ടർ സോജൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിവിധ ഭാഗങ്ങളിലുള്ള റൂറൽവളണ്ടിയർമാരെ ആദരിച്ചു. ഡോമനിക്ക് മാത്യു, സുമേഷ് സി., വിജയകുമാർ സി.വി., അബ്ദുൽ കാദർ കെ., ശശികുമാർ എ., സുനി എൻ.വി., ചിത്രലേഖ എൻ.എസ്., രഞ്ജുഷ എം. എന്നിവർ പ്രസംഗിച്ചു.