ദേശീയ ഗുസ്തി ചാമ്പ്യൻ ഷാഹിൻ അബൂബക്കറിന് വിസ്ഡം തുറയൂർ യൂണിറ്റിൻ്റെ ആദരം
യൂണിറ്റ് പ്രസിഡന്റ് സകരിയ്യ കരിയാണ്ടി ഉപഹാരം നൽകി

പയ്യോളി: ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പ് നേടിയ ഇടിഞ്ഞ കടവ് സ്വദേശി ഷാഹിൻ അബൂബക്കറിനെ വിസ്ഡം തുറയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് സകരിയ്യ കരിയാണ്ടി ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു.
ഉത്തർപ്രദേശിലെ ഗോരക്പൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 4 മുതൽ 7 വരെ നടന്ന നാഷണൽ കോമ്പാറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ 50 കിലോ കാറ്റഗറിയിൽ മത്സരിച്ചാണ് സുവർണ്ണ നേട്ടം കൈവരിച്ചത്. ജനുവരി നേപ്പാളിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കോമ്പാറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.