headerlogo
local

ലൈബ്രറി കൗൺസിൽ മേഖലാസമിതി ലൈബ്രറി പ്രവർത്തക സംഗമം 

പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം കെ വി രാജൻ ഉദ്ഘാടനം ചെയ്തു.

 ലൈബ്രറി കൗൺസിൽ മേഖലാസമിതി ലൈബ്രറി പ്രവർത്തക സംഗമം 
avatar image

NDR News

18 Sep 2025 08:01 AM

   പയ്യോളി: ഗ്രന്ഥശാല ദിനാചരണത്തിന്റഭാഗമായി ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാസമിതി ലൈബ്രറി പ്രവർത്തക സംഗമം സംഘടിപ്പിച്ചു മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം കെ വി രാജൻ ഉദ്ഘാടനം ചെയ്തു.

  പയ്യോളിനഗരസഭ യിലും തുറയൂർ പഞ്ചായത്തിലും ഉൾപ്പെടുന്ന കൗൺസിൽ അംഗീകാരമുള്ള ലൈബ്രറികളുടെ കൂട്ടായ്മയാണ് പയ്യോളി മേഖലാ സമിതി. ഗ്രന്ഥശാല പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനും ഊർജിത പ്പെടുത്തുന്നതിനും മേഖലാ സമിതി നിർണായക പങ്കു വഹിക്കുന്നു.

  മേഖലാസമിതി പുന:സംഘടന യും ഭാവി പ്രവർത്തനങ്ങളുടെ പദ്ധതി ആവിഷ്കാരവും നടന്നു. റീഡിങ് തിയേറ്റർ, നാടക ശാല, കർഷക സദസ്സ്, വയോജനസംഗമം, യുവ വേദി, ബാലകലോത്സവം, എന്നീ പരിപാടികൾ വിവിധ അംഗ ലൈബ്രറികൾ കേന്ദ്രീകരിച്ചു നടത്താൻ യോഗം തീരുമാനിച്ചു.

  ചെയർമാൻ പി എം അഷ്‌റഫ്‌ അധ്യക്ഷനായിരുന്നു. കൺവീനർ കെ ജയകൃഷ്ണൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ വി ചന്ദ്രൻ, എ കെ ദേവദാസ്, വി കെ ബിജു, എ ടി ചന്ദ്രൻ, അനിൽ കുമാർ, ടി കെ കണ്ണൻ, എം പി ബാബു, കാട്ടടി ഇസ്മത്ത്, നികേഷ് കെ കെ സംസാരിച്ചു.

   മേഖലാ സമിതി ഭാരവാഹികളായി പി.എം. അഷറഫ് ചെയർമാൻ, കെ ജയകൃഷ്ണൻ കൺവീനർ ഉൾപ്പെടെ 15 അംഗപയ്യോളി മേഖലാ സമിതി തിരെഞ്ഞെടുത്തു.

NDR News
18 Sep 2025 08:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents