പൈതോത്ത് - പനക്കാട് റോഡിലെ കാട് വെട്ടിത്തെളിച്ചു ജനകീയ കൂട്ടായ്‌മ
ഫ്രണ്ട്‌സ് കൂട്ടയ്മയുടെ നേതൃത്വത്തിലാണ് റോഡിന്റെ ഇരുവശവുമുള്ള കാടുകൾ വെട്ടിത്തെളിച്ചത്
പേരാമ്പ്ര: പൈതോത്ത് നിന്ന് തുടങ്ങുന്ന പനക്കാട് ആശാരിമുക്ക് റോഡ് ജനകീയ കൂട്ടായ്മയിൽ വെട്ടിത്തെളിച്ച് വൃത്തിയാക്കി. ഇവിടെ ഇരുവശവും കാട് വളർന്ന് വിദ്യാർത്ഥികൾക്കും കാൽനട യാത്രക്കാർക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. നിരവധി വിദ്യാർത്ഥികൾ സ്ഥിരമായി യാത്രചെയ്യുന്ന ഈ റോഡിൽ മറുവശത്ത് നിന്നും വാഹനങ്ങൾ വന്നാൽ കാടും വള്ളിപ്പടർപ്പും ഇരുവശങ്ങളിലും ഉള്ളതിനാൽ ഒന്ന് മാറിനിൽക്കാൻ പോലും പറ്റാത്ത സ്ഥിതിയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഫ്രണ്ട്‌സ് കൂട്ടയ്മയുടെ നേതൃത്വത്തിൽ റോഡിന്റെ ഇരുവശവുമുള്ള കാടുകൾ വെട്ടിത്തെളിച്ചു സഞ്ചാര യോഗ്യമാക്കിയത്. മനോജ്, വിജീഷ് എം ടി, ബാബു കുന്നുമ്മൽ, ശ്രീജിത്ത്, ഷൈജു, പ്രദീപൻ, വിജയൻ, മോഹനൻ നഗത്ത്, ലിബിൻരാജ് എന്നിവർ നേതൃത്വം നൽകി.

