കുന്നത്ത് അരിയൻ അനുസ്മരണം
ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസി: കെ.രാജീവൻ ഉദ്ഘാടനം ചെയ്തു.

കരുവണ്ണൂർ: സ്വാതന്ത്ര്യ സമര സേനാനിയും , കോൺഗ്രസ് നേതാവും, മുൻ നടുവണ്ണൂർ പഞ്ചായത്ത് മെമ്പറും. സഹകാരിയുമായ കുന്നത്ത് അരിയന്റെ പത്താമത് ചരമ വാർഷികം കരുവണ്ണൂരിലെ വീട്ടിൽ വച്ച് അനുസമരണ സമിതിയുടെ നേതൃത്വത്തിൽ നടത്തി.
ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസി: കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. മനോജ് അഴകത്ത് (അനുസ്മരണ സമിതി ചെയർമാൻ), എ.പി.ഷാജി (മണ്ഡലം കോൺഗ്രസ് പ്രസി:), എം. സത്യൻ ,സദാനന്ദൻ പാറക്കൽ (പഞ്ചായത്ത് മെമ്പർ ), പീതാംബരൻ വടക്കേടത്ത്,കെ.പി. പ്രശാന്ത്, കെ പി സിദ്ധിഖ്, ശങ്കരൻ പുതുക്കുടി, എന്നിവർ പ്രസംഗിച്ചു.
സത്യൻകുളിയാപ്പൊയിൽ, പ്രദീപൻ, എ. ഹരികൃഷണൻ, അക്ബർ മൊയതി, കരുണാകരൻ ചാന്തോട്ട്, കെ.പി.ബഷീർ, എന്നിവർ നേതൃത്ത്വം നൽകി.