headerlogo
local

റെയിൽവേ കൺസെഷൻ നിർത്തലാക്കിയതിനും, വയോജന ആനുകൂല്യം പരിഗണിക്കാത്തതിനും എതിരെ  ധർണാ സമരം 

സമരം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

 റെയിൽവേ കൺസെഷൻ നിർത്തലാക്കിയതിനും, വയോജന ആനുകൂല്യം പരിഗണിക്കാത്തതിനും എതിരെ  ധർണാ സമരം 
avatar image

NDR News

26 Sep 2025 09:42 AM

  വടകര:വയോജനങ്ങൾക്കുള്ള റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കുക, കേന്ദ്ര വയോജന നയം  കാലാനുസൃത മായി പരിഷ്കരിക്കുക, കേന്ദ്ര വയോജന പെൻഷൻ 5000 രൂപയായി വർധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റി സെൻസൺസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വ്യാപകമായി റെയിൽവേ പരിസരത്ത് ധർണ്ണാ സമരം നടത്തി.

   ഇതിന്റെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷന് മുമ്പിൽ മാർച്ചും ധർണയും നടന്നു. സമരം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

  ജില്ലാ ജോ. സെക്രട്ടറി വി.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി മെമ്പർ കെ ബാലകൃഷ്ണൻ,എ. ശ്രീധരൻ, നാണു പി പി ,വി.വി.സുരേഷ് എന്നിവർ പ്രസംഗിച്ചു. കരിമ്പിൽ കുഞ്ഞിക്കൃഷ്ണൻ, കെ .പി കുമാരൻ, തങ്കമണി , പി ലീല എന്നിവർ നേതൃത്വം നൽകി.

NDR News
26 Sep 2025 09:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents