കാട്ടിലിടവത്ത്-പുതുക്കുടി മീത്തൽ റോഡ് ഗതാഗത യോഗ്യമാക്കണം: കോൺഗ്രസ്
ഈ മൺപാതയോടുള്ള അവഗണനക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അരിക്കുളം: കാരയാട് കാട്ടിലിടവത്ത്-പുതുക്കുടി മീത്തൽ റോഡ് ഗതാഗത യോഗ്യമാക്കണ മെന്ന് അരിക്കുളം മണ്ഡലം ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മുപ്പതോളം കുടുംബങ്ങൾ ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഈ മൺപാത കോൺഗ്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കാൻ അരിക്കുളം പഞ്ചായത്ത് ഭരണസമിതി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രദേശത്തോടുള്ള അവഗണനക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രദേശവാസികളോട് പഞ്ചായത്ത് രാഷ്ട്രീയ വിവേചനം കാണിക്കുക യാണെന്നും ഇനിയും തൽസ്ഥിതി തുടരുകയാണെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും യോഗം അറിയിച്ചു.
ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഹാഷിം കാവിൽ അധ്യക്ഷത വഹിച്ചു. ദാമോദരൻ കെ എം, ശിവൻ ഇലവന്തിക്കര , ആനന്ദ് കിഷോർ സി ജി , ഷിബു യു എം, സഫീർ വി എന്നിവർ സംസാരിച്ചു.