പി കെ മൊയ്തീൻ അനുസ്മരണ സമ്മേളനം
അനുസ്മരണ സമ്മേളനം കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ധ്രുവീകരണം സംഭവിക്കും എന്ന് ജനതാദൾ ദേശീയ നിർവഹസമിതി അംഗം കെ.പി. മോഹനൻ എം.എൽ.എ. പറഞ്ഞു. ജനതാദൾ നേതാവും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി.കെ. മൊയ്തീൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം .
വി.പി. സിംഗിന്റെ നേതൃത്വത്തിൽ നടന്ന ജനതാ മുന്നേറ്റത്തിന് സമാനമായ ഒരു പ്രതിപക്ഷ ഐക്യം സോഷ്യലിസ്റ്റുകളുടെ നേതൃത്വത്തിൽ രൂപപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.ജെ.ഡി. ജില്ലാ വൈസ് പ്രസിഡന്റ് ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷനായി.
'വോട്ട് കൊള്ള , പൗരത്വ നിഷേധം, ജനാധിപത്യം' എന്ന വിഷയത്തിൽ വിജയരാഘവൻ ചേലിയ പ്രഭാഷണം നടത്തി. കെ. ലോഹ്യ, പി. ബാലൻ, സുരേഷ് ഓടയിൽ, വി.പി. ഡാനിഷ്, വി.ഐ. ഹംസ, ടി.ഒ. ബാലകൃഷ്ണൻ, എം. ദിവാകരൻ നായർ എന്നിവർ സംസാരിച്ചു.