സ്കൂൾതല ശാസ്ത്രോത്സവം നടത്തി
ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സയൻസ് ക്ലബ്ബ് ജില്ലാ സെക്രട്ടറിയുമായ എം പ്രശാന്ത് നിർവഹിച്ചു.

അരിക്കുളം:കെ പി എം എസ് എം ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെയും, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേളയുടെയും ഉദ്ഘാടനം ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സയൻസ് ക്ലബ്ബ് ജില്ലാ സെക്രട്ടറിയുമായ എം പ്രശാന്ത് നിർവഹിച്ചു.
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പ്രശാന്തിനെ ഹെഡ് മാസ്റ്റർ കെ പി അബ്ദുറഹ്മാൻ മെമെന്റോ നൽകി ആദരിച്ചു. സീനിയർ അസിസ്റ്റന്റ് പി കെ അസീസ് അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
വളരെ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ ശാസ്ത്ര മേളയിൽ പങ്കെടുത്തത്.ഹെഡ് മാസ്റ്റർ കെ പി അബ്ദുറഹ്മാൻ അധ്യക്ഷം വഹിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ മുഹമ്മദ് ഷഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി കെ അസീസ്, വി സി ഷാജി, കെ മുംതാസ്, സി എം ഷിജു, ഒ കെ ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. മൻഹ ഫാത്തിമ നന്ദി പറഞ്ഞു.