നൊച്ചാട് പഞ്ചായത്ത് 15-ാം വാർഡ് വികസനോത്സവത്തിന് തുടക്കമായി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു ഉദ്ഘാടനം നിർവ്വഹിച്ചു

നൊച്ചാട്: ചാത്തോത്ത് താഴെ - രാരോത്ത് ഭാഗത്തിൽ ഉൾപ്പെടുന്ന 15-ാം വാർഡ് വികസനോത്സവത്തിൻ്റെ ഭാഗമായി നിലമ്പറ നഗർ നവീകരണവും പാറക്കുതാഴെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് ഇതു നടപ്പിലാക്കിയിരിക്കുന്നത്. ബ്ലോക്ക് മെമ്പർ പ്രഭ ശങ്കർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരികണ്ടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.എം. രജീഷ്, സനില ചെറുവറ്റ, സി. മുഹമ്മദ്, സി. ഗംഗാധരൻ, പി.ടി. സത്യൻ എന്നിവർ സംസാരിച്ചു.
വികസനോത്സവത്തിൻ്റെ ഭാഗമായി പച്ചിലേരിതാഴ - ചാത്തൻകോട് റോഡ്, മരുതോളി താഴ - രയരോത്ത് റോഡ്, പൊതു കുളം നിർമ്മാണം എന്നിവയുടെ പ്രവർത്തി ഉദ്ഘാടനം ഒക്ടോബർ 2ന് ശാരദ പട്ടേരികണ്ടി പാറക്കൊമ്പത്ത് താഴെ നിർവഹിക്കും. ചാലിക്കണ്ടി താഴ - രാമല്ലൂർ ജി.എൽ.പി. സ്കൂൾ റോഡിൻ്റെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. രാമല്ലൂർ കനാൽ പാലത്ത് 5-ാം തിയ്യതി രാവിലെ 10 മണിക്ക് നിർവ്വഹിക്കും.