ഫലസ്തീൻ ഐക്യ ദാർഢ്യവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
ജംഷിദ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

പൂനത്ത്: പൊട്ടങ്ങൽ മുക്ക് ശാഖ മുസ്ലീം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യ ദാർഢ്യവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.
ജംഷിദ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. വാവോളി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബഷീർ മറയത്തിങ്ങൽ സ്വാഗതം പറഞ്ഞു.
എംകെ.അബ്ദുസ്സമദ് മുഖ്യ പ്രഭാഷണം നടത്തി.മൻസൂർ ബഖാവി,ടി.ഹസ്സൻ കോയ, അർഷാദ് എൻ.കെ, പിവി.ഷമീർ, മുഹമ്മദലി ചീനിക്കൽ,ഹാരിസ് കണ്ണോത്ത്, മജീദ് വിപി,റഫീഖ് എ,മജീദ് ഇ പി, ഹബീബ് എം,അഷറഫ് സിപി,റഷീദ് റോസ് മഹൽ എന്നിവർ പ്രസംഗിച്ചു.