headerlogo
local

വയോജനങ്ങൾക്ക് ചൂട്ട് വെളിച്ചമായി വയോജന ദിനാചരണം മേലടിയിൽ 

ദിനാചരണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

 വയോജനങ്ങൾക്ക് ചൂട്ട് വെളിച്ചമായി വയോജന ദിനാചരണം മേലടിയിൽ 
avatar image

NDR News

01 Oct 2025 06:45 PM

   പയ്യോളി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകവയോജന ദിനം ആചരിച്ചു .പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ.എസ്.എസ്.പി.യു ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.പത്മനാഭൻ അധ്യക്ഷത വഹിച്ചു. ദിനാചരണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ .കെ അബ്ദുസമദ് മുഖ്യപ്രഭാഷണം നടത്തി. 

  വാർദ്ധക്യം ചടഞ്ഞിരിക്കാനുള്ള തല്ല ഉണർന്ന് പ്രവർത്തിക്കാനുള്ള താണ് എന്ന സന്ദേശം അമർത്തി പകർന്നു കൊണ്ട് ദിനാചരണത്തെ സംഘടന മികവുറ്റതാക്കി.  വാർദ്ധക്യത്തിലും കാർഷിക രംഗത്തും കർഷക തൊഴിലാളി മേഖലയിലും, നിർമ്മാണ തൊഴിലാളി രംഗത്തും നിറസാന്നിധ്യമായ കണാരൻ തേറമ്പത്ത് മീത്തൽ കീഴരിയൂർ, ഗോപാലൻ കെ.ടി കിടഞ്ഞിക്കുന്ന് തിക്കോടി ,രാജൻ ടി തൃക്കോവിൽ തുറയൂർ, എന്നിവരെ ബ്ലോക്ക് രക്ഷാധികാരി കെ. ഗോവിന്ദൻ  ആദരിച്ചു.

  സമൂഹത്തിലെ നിർധനരായ പെൻഷൻ ഇതര വ്യക്തികൾക്കുള്ള കൈത്താങ്ങ് സഹായം ബ്ലോക്ക് രക്ഷാധികാരി എൻ .കെ രാഘവൻ  നിർവഹിച്ചു. സാംസ്കാരിക വേദി ചെയർമാൻ ഇല്ലത്ത് രാധാകൃഷ്ണൻ ആദരിക്കപ്പെടുന്ന വരെ പരിചയപ്പെടുത്തി. സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ, എം എം കരുണാകരൻ, ജില്ലാ കൗൺസിലർ സുമതി, സാംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു.ദിനാചരണ പരിപാടിയിൽ ബ്ലോക്ക് സെക്രട്ടറി എ .എം കുഞ്ഞിരാമൻ സ്വാഗതവും ബ്ലോക്ക് ട്രഷറർ ഡി. സുരേന്ദ്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

NDR News
01 Oct 2025 06:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents