ചെറുവണ്ണൂരിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു
റിട്ട. എ.ഇ.ഒ. ടി.പി. നാരായണൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു

ചെറുവണ്ണൂർ: ചെറുവണ്ണൂർ വില്ലേജ് തലജനകീയ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. റിട്ട. എ.ഇ.ഒ. ടി.പി. നാരായണൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശനങ്ങൾ നൂറ്റാണ്ടുകളെ അതിജീവിക്കുന്നതാണെന്നും ഈ കാലഘട്ടത്തിൽ ഗാന്ധിയൻ ചിന്തകൾക്ക് പ്രസക്തി വർദ്ധിച്ചുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗം എ. ബാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ എ.കെ. ഉമ്മർ, ആർ. ശശി, റഷീദ് മുയിപ്പോത്ത്, എം.എം. മൗലവി, കുഞ്ഞമ്മദ് പാലിച്ചേരി, വി.കെ. മൊയ്തു, എന്നിവർ പ്രസംഗിച്ചു. വില്ലേജ് ഓഫീസർ പ്രകാശൻ കണ്ണോത്ത് സ്വാഗതവും സജീവൻ ഇ. നന്ദിയും പറഞ്ഞു.