നൊച്ചാട്ട് പൊതുകുളം നിർമാണ ഉദ്ഘാടനവും , റോഡുകളുടെ ഉദ്ഘാടനവും നടന്നു
നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദാ പട്ടേരികണ്ടി നിർവ്വഹിച്ചു
വെള്ളിയൂർ: നൊച്ചാട്, 15-ാം വാർഡിൽ ചന്ദ്രൻ പെരൂളി കണ്ടി മീത്തൽ സൗജന്യമായി പഞ്ചായത്തിന് കൈമാറിയ 10 സെന്റ് സ്ഥലത്ത് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന പൊതുകുളത്തിന്റെ നിർമാണ ഉദ്ഘടനവും. 5,5000 രൂപ ചെലവിൽ നിർമിച്ച ചാത്തംങ്കോട് റോഡിന്റെയും. 7 ലക്ഷം രൂപ ചെലവിൽ മരു തോളി താഴെ -രയരോത്ത് മീത്തൽ റോഡുകളുടെയും ഉദ്ഘാടനം നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദാ പട്ടേരികണ്ടി നിർവ്വഹിച്ചു.
വാർഡ് മെമ്പർ പി.എം. രജീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുളി കണ്ടി മീത്തൽ ചന്ദ്രനെ ആദരിച്ചു. ചടങ്ങിൽ ഡി.എം. രജീഷ്, എൻ.കുഞ്ഞിമൊയ്തീൻ മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ, പി.ടി.സത്യൻ, ജാബിറലി. വി .പി , കെ.കെ.ഷാജി എന്നിവർ സംസാരിച്ചു.

