വന്യജീവി ആക്രമണം; ധനസഹായം ഉടൻ അനുവദിക്കണം - ഡി.കെ.ടി.എഫ്.
യോഗത്തിൽ ശശിധരൻ മങ്ങര അദ്ധ്യക്ഷനായി

ബാലുശ്ശേരി: വന്യമൃഗങ്ങളുടെ ആക്രമണം മൂലം വിളകൾ നശിച്ച കർഷകർക്കും തൊഴിൽ നഷ്ടപ്പെട്ട കർഷക തൊഴിലാളികൾക്കും കൃഷിഭവനിൽ അപേക്ഷ നൽകിയിട്ടും ധനസഹായം ഇതുവരെ അനുവദിച്ചിട്ടില്ല. കാട്ടുമൃഗങ്ങളുടെ ആക്രമണം ഇപ്പോഴും തുടർന്നുക്കൊണ്ടിരിക്കുന്നു. എത്രയും പെട്ടന്ന് ധനസഹായം അനുവദിക്കണമെന്ന് ഡി.കെ.ടി.എഫ്. ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ശശിധരൻ മങ്ങര അദ്ധ്യക്ഷനായി. ബാബു ചേത്തക്കോട്ട് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ശങ്കരൻ നായർ അത്തോളി, ബാലൻ സി.എച്ച്., ഷൈജു പി.സി., രാജൻ നായർ, രാജൻ പി.പി., ശശീന്ദ്രൻ എം.വി. എന്നിവർ സംസാരിച്ചു.