headerlogo
local

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

ചെറുകുളം നടന്ന പരിപാടി റിലീഫ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

 സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
avatar image

NDR News

05 Oct 2025 09:00 PM

  കക്കോടി:കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും വനിത സഹായ സംഘവും സംയുക്തമായി കോഴിക്കോട് ചന്ദ്രകാന്ത് നേത്രാലയയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ചെറുകുളം നടന്ന പരിപാടി റിലീഫ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.കൺവീനർ കെ.പി മജീദ് അധ്യക്ഷനായി. കിറ്റ് വിതരണം റാഷിദ് അമേത്ത് ഉദ്ഘാടനം ചെയ്തു.

 നേത്രാലയ പി.ആർ.ഒ മനോജ് എം. നായർ, എഴുത്തുകാരൻ ഡോ.അലി അസ്ഗർ ബാഖവി, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് മക്കടോൽ ഗോപാലൻ, ചെറു കുളം ഗ്രീൻസ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.രാജൻ, മഹല്ല് ഭാരവാഹി ഉസ്മാൻ വെള്ളയിൽ,നജിയ ജാഷിൽ, ബുഷ്റ കക്കോടി, റീജ കക്കോടി സംസാരിച്ചു.

  റിലീഫ് കമ്മിറ്റി കോർഡിനേറ്റർ എ.കെ. ജാബിർ കക്കോടി സ്വാഗതവും ട്രഷറർ കെ.സാജിദ് നന്ദിയും പറഞ്ഞു. ക്വിസ് മത്സര വിജയി എൻ.പി ഫാരിസക്ക് മനോജ് എം നായർ സമ്മാനം നൽകി. ഡോ.ട്രസ ക്യാമ്പിന് നേതൃത്വം നൽകി. നിർദ്ധനർക്കുള്ള ചികിത്സാ, സാമ്പത്തിക സഹായ വിതരണവും നടന്നു.

 

 

NDR News
05 Oct 2025 09:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents